kaathirippu...

kaathirippu...

Sunday, December 12, 2010

ഇന്നലകള്‍....

കൊഴിഞ്ഞു വീണ ഇന്നലകളിലേക്ക് ഒരു മടക്ക യാത്ര...കടന്നു പോയ രാത്രികളിലെല്ലാം അറിയാതെ കൊതിച്ചതും അത് തന്നെ അല്ലെ?.......മനസ്സ് കൊണ്ട് ഒരു തിരനോട്ടം.....!!!
                                വര്‍ഷങ്ങള്‍ക്കു ശേഷം,പിച്ച വച്ച് പഠിച്ച സ്വന്തം മണ്ണിലേക്ക്...ചെമ്പക പൂക്കളുടെ ഘന്ധമല്ല,മിഴിനീര്‍ പൂക്കളുടെ  തീവ്രതയാണ് കൂട്ടിനുണ്ടായത്‌...ഇടവഴികളില്‍ മൌനം നിറഞ്ഞു നില്‍ക്കുന്നു..ഒരിക്കല്‍ ഉയര്നിരുന്ന പൊട്ടിച്ചിരികള്‍ ഓര്‍മകളിലും...
                               ഈ അമ്പലമുറ്റത്തിനും അരയാലിനും കടവിനും കല്പടവുകള്‍ക്കും പറയാനുണ്ട്‌ പഴമയുടെ ആയിരമായിരം കഥകള്‍..കളികൂട്ടിന്റെ,സൌഹൃധതിന്ടെ,മനസ്സ് കൊണ്ട് കൈമാറിയ വാക്കുകളുടെ,മിഴികളാല്‍ രെജിക്കപെട്ട കവിതകളുടെ അങ്ങനെ അങ്ങനെ നീണ്ടു പോകുന്നു.....
                               വേനല്പാടം നീന്തി എത്തിയ കാറ്റിന്റെ സ്പര്‍ശവുമായി,തണല്‍ മരത്തില്‍ തലചായിച്ചു,അസ്തമന സൂര്യന്റെ വിടവാങ്ങലിന് സാക്ഷിയായി...ഒരികല്കൂടി....
ഈ രാത്രിയിലും ഓര്‍മകളുടെ നീഹാര ബിന്ദുക്കള്‍ പെയ്തിരങ്ങുമായിരിക്കും,കാത്തിരിക്കാം...!!!! 

Wednesday, November 24, 2010

ബാല്യം..


ഓര്‍മകളിലെ കുട്ടികാലം ഇത്തരം സ്മരണകളില്‍ മുങ്ങി താഴുനിലെങ്കിലും...കൈ വിട്ടു പോയ ആ നല്ല കാലത്തെ മറകുക വയ്യ...!!പഴമയോടുള്ള ഈ സ്നേഹം എന്തിനെന്നും അറിയില്ല...ജീവിതയാത്രയിലെ നല്ലകാലം ബാല്യമാനെന്ന തിരിച്ചറിവ് വളരെ വൈകി പോയി....ഇന്നീ ആല്‍ത്തറയും,കല്പടവും അനാഥമാണ്...മഴയും,മഞ്ഞും കാലം തെറ്റി വരുന്നു...സായംസന്ധ്യയില്‍ കണീരോടെ പിരിയുന്ന ചക്രവാകപക്ഷികളും പഴങ്കതയാവുന്നു..തുളസിത്തറയില്‍ ഉതിര്‍ന്നു വീണ തുളസികതിരിനും പറയാന്‍ ഒരുപിടി കതകളുണ്ടാവും..!!തിരുവാതിരകാറ്റിന്റെ നനുത്ത സ്പര്‍ശവുമായി രാത്രികള്‍....വീണ്ടും വീണ്ടും ഓര്‍മകളുടെ പെരുമഴകാലം....!!!!!

അകന്നു പോയ ആ നല്ല കാലത്തിന്‍റെ ഓര്‍മയ്ക്ക്..,ഓടി കളിച്ചും,പിണങ്ങിയും പിന്നെ ഇണങ്ങിയും ഒത്തുചേര്‍ന്ന ആ കളികൂട്ടിന്ടെ ഓര്‍മയ്ക്ക്...പുതിയ ലോകത്തിലെ തിരക്കുകളിലും,പുതുമന്നിന്ടെ ഗന്ടമേരി ഈ സ്മരണകള്‍ തിരികെ എത്തും...നമ്മള്‍ ഓരോരുത്തരിലും...കാലം എത്രകണ്ട് മുനെറിയാലും...ആ കാലത്തിന്‍റെ മാധുര്യം എന്നും നിലനില്‍കും...മാറ്റമിലാതെ!!