kaathirippu...

kaathirippu...

Wednesday, November 24, 2010

ബാല്യം..


ഓര്‍മകളിലെ കുട്ടികാലം ഇത്തരം സ്മരണകളില്‍ മുങ്ങി താഴുനിലെങ്കിലും...കൈ വിട്ടു പോയ ആ നല്ല കാലത്തെ മറകുക വയ്യ...!!പഴമയോടുള്ള ഈ സ്നേഹം എന്തിനെന്നും അറിയില്ല...ജീവിതയാത്രയിലെ നല്ലകാലം ബാല്യമാനെന്ന തിരിച്ചറിവ് വളരെ വൈകി പോയി....ഇന്നീ ആല്‍ത്തറയും,കല്പടവും അനാഥമാണ്...മഴയും,മഞ്ഞും കാലം തെറ്റി വരുന്നു...സായംസന്ധ്യയില്‍ കണീരോടെ പിരിയുന്ന ചക്രവാകപക്ഷികളും പഴങ്കതയാവുന്നു..തുളസിത്തറയില്‍ ഉതിര്‍ന്നു വീണ തുളസികതിരിനും പറയാന്‍ ഒരുപിടി കതകളുണ്ടാവും..!!തിരുവാതിരകാറ്റിന്റെ നനുത്ത സ്പര്‍ശവുമായി രാത്രികള്‍....വീണ്ടും വീണ്ടും ഓര്‍മകളുടെ പെരുമഴകാലം....!!!!!

അകന്നു പോയ ആ നല്ല കാലത്തിന്‍റെ ഓര്‍മയ്ക്ക്..,ഓടി കളിച്ചും,പിണങ്ങിയും പിന്നെ ഇണങ്ങിയും ഒത്തുചേര്‍ന്ന ആ കളികൂട്ടിന്ടെ ഓര്‍മയ്ക്ക്...പുതിയ ലോകത്തിലെ തിരക്കുകളിലും,പുതുമന്നിന്ടെ ഗന്ടമേരി ഈ സ്മരണകള്‍ തിരികെ എത്തും...നമ്മള്‍ ഓരോരുത്തരിലും...കാലം എത്രകണ്ട് മുനെറിയാലും...ആ കാലത്തിന്‍റെ മാധുര്യം എന്നും നിലനില്‍കും...മാറ്റമിലാതെ!!