വര്‍ഷങ്ങള്‍ക്കു ശേഷം,പിച്ച വച്ച് പഠിച്ച സ്വന്തം മണ്ണിലേക്ക്...ചെമ്പക പൂക്കളുടെ ഘന്ധമല്ല,മിഴിനീര്‍ പൂക്കളുടെ തീവ്രതയാണ് കൂട്ടിനുണ്ടായത്...ഇടവഴികളില്‍ മൌനം നിറഞ്ഞു നില്‍ക്കുന്നു..ഒരിക്കല്‍ ഉയര്നിരുന്ന പൊട്ടിച്ചിരികള്‍ ഓര്‍മകളിലും...
ഈ അമ്പലമുറ്റത്തിനും അരയാലിനും കടവിനും കല്പടവുകള്‍ക്കും പറയാനുണ്ട് പഴമയുടെ ആയിരമായിരം കഥകള്‍..കളികൂട്ടിന്റെ,സൌഹൃധതിന്ടെ,മനസ്സ് കൊണ്ട് കൈമാറിയ വാക്കുകളുടെ,മിഴികളാല്‍ രെജിക്കപെട്ട കവിതകളുടെ അങ്ങനെ അങ്ങനെ നീണ്ടു പോകുന്നു.....
വേനല്പാടം നീന്തി എത്തിയ കാറ്റിന്റെ സ്പര്‍ശവുമായി,തണല്‍ മരത്തില്‍ തലചായിച്ചു,അസ്തമന സൂര്യന്റെ വിടവാങ്ങലിന് സാക്ഷിയായി...ഒരികല്കൂടി....
ഈ രാത്രിയിലും ഓര്‍മകളുടെ നീഹാര ബിന്ദുക്കള്‍ പെയ്തിരങ്ങുമായിരിക്കും,കാത്തിരിക്കാം...!!!!