മറ്റൊരു സായംസന്ധ്യ കൂടി വിട വാങ്ങുന്നു...തന്‍റെ പ്രണയിനിയോട് യാത്ര ചൊല്ലി സൂര്യന്‍ അകലുന്നു...കാര്‍മേഖ പൊട്ടു തൊട്ടു,വശ്യമായ ഭംഗിയോടെ രാത്രി ഒരുങ്ങുന്നു,....കൂട്ടിനെത്തുന്ന ആയിരമായിരം ഓര്‍മകളെ വരവേല്‍കാന്‍....!!!
എങ്കിലും ഓര്‍ക്കാന്‍ സുഖമുള്ളതാണ് ആ കാലം...മറ്റൊരു വിഷു കാലത്തിന്‍റെ ആര്‍പ്പുവിളികള്‍....കളിച്ചും കഥപറഞ്ഞും തീര്‍ത്ത വേനലവധികള്‍...അമ്പലമുറ്റത്തെ സ്ഥിരം പ്രദക്ഷിണ വീഥികള്‍...ബാല്യം കൌമാരത്തിന് വഴിമാറിയപോഴും മനസ്സില്‍ ചേര്‍ത്ത് വച്ചത്,വഴിയോരത്തെ പൂത്തുലഞ്ഞ കൊന്നപൂവിന്ടെ നൈര്‍മല്യമായിരുന്നു...വീട് വിട്ടു അകലെ പോയപോഴും,കാത്തിരുനത് ഈ ദിവസങ്ങളിലെ തിരിച്ചു വരവിനയിരുന്നു.....
അകത്തളങ്ങളില്‍ തെളിയുന്ന ദീപത്തിനെ മറന്നു,തിരി താഴ്ത്തി മറയുന്ന സൂര്യനെ നോക്കിയിരുനത് എന്തിനു...?ആ കുങ്കുമ പൊട്ടിന്ടെ ഭംഗിയില്‍ പലതും വിസ്മരിച്ചു കുറെ നേരം.....മെല്ലെ ഒഴുകിയെത്തുന്ന കാറ്റിനും ഒരു സുഖം...നാളുകള്‍ക്കു ശേഷം വീട്ടിലേക്കു....;തനിച്ചിരിക്കാന്‍ ഒരുപാടു നേരം..ഒരുപാടു സ്ഥലം..!!മനം മടുപ്പിച്ച നഗര കാഴ്ചകളില്‍ നിന്നുമൊരു മോചനം...
കണ്ണടച്ച് തുറക്കും വേഗത്തില്‍ ഓടിയകലുന്ന ദിനരാത്രങ്ങള്‍...കലാലയങ്ങളില്‍ ഇത് വേര്‍പാടിന്റെ മാര്‍ച്ച് മാസം...നനവ് പടര്‍ത്തുന്ന ഓട്ടോഗ്രാഫുകളും യാത്രയയപ്പുകളും..പൊട്ടിച്ചിരികള്‍,
ഈറനണിഞ്ഞ പുന്ജിരികള്‍ക്ക് വഴിമാറുന്നു....ഇതെല്ലാം വെറുതെ എന്ന് കാലം ഇവരേയും പഠിപ്പിക്കും...ചിതലെടുത്ത ഓട്ടോഗ്രാഫുകള്‍ക്ക് കാലം സാക്ഷിയാകും...

ഇന്നും വീട്ടിലെകുള്ള യാത്രയില്‍ ഞാന്‍ ഓര്‍ത്തതും ഇതുതന്നെ ആയിരുന്നു...മറ്റൊരു വിഷുകാലം വന്നെത്തുന്നു..തിരക്കില്‍ നിന്നും രെക്ഷപെടാന്‍ ഒരു പാഴ്ശ്രമം...കുറച്ചു കാലത്തെ വിശ്രമം..പഴയ ഓര്‍മകളിലേക്ക് തിരിച്ചു പോകാന്‍ അറിയാതെ മനസ്സ് കൊതിക്കുന്നു...
മനസ്സില്‍ നിറഞ്ഞ ഉണങ്ങാത്ത മുറിവുകള്‍ക്ക് സമാശ്വാസം കണ്ടെത്താന്‍ പതിവ് പോലെ എന്‍റെ പ്രിയ സുഹൃത്തിനൊരു കോള്‍...ജോലിയും തിരക്കും ടെന്‍ഷനും വിഷയമായിരുന്ന സ്ഥാനത്തു ഇന്ന് കുറെ സ്മരണകള്‍...അതാവാം വറ്റിവരണ്ട പുഴ പോലെ ഞങ്ങളുടെ സംഭാഷണം വഴിമുട്ടിയത്....എന്‍റെ ഓരോ വാക്കുകള്‍ക്കും,പരിഭവങ്ങള്‍ക്കും മറുപടിയായി കിട്ടിയത് ചിരി മാത്രം...ഒടുവില്‍ എല്ലാത്തിന്നും ഉത്തരമായി കണ്ടെത്തിയ മറുപടി-'നിന്‍റെ ആര്‍ക്കും വേണ്ടാത്ത നൊസ്റ്റാള്‍ജിയ....'
"നിന്‍റെ വിലപിടിപ്പുള്ള സമയം നഷ്ടപെടുത്തിയത്തിനു മാപ്പ്..;നീ ചിരിച്ചു തള്ളിയ ആ നൊസ്റ്റാള്‍ജിയ എനിക്ക് പ്രിയപെട്ടതാണ്..ഒരുപക്ഷെ നിന്നേകാളും...."ഇന്നലകള്‍ നാളെയുടെ വലിയ ദുഖമാകുന്നു എന്ന് കാലം വീണ്ടും ഓര്‍മപെടുത്തുന്നു...മറക്കാന്‍ കഴിയില്ല ഇന്നലകളിലെ ഒന്നും.....
.