മൌനത്തിന്‍റെ കൈയൊപ്പ്...
വഴിയോര കാഴ്ചകള്‍ പോലും നനവ് പടര്‍ത്തിയ മറ്റൊരു യാത്ര..വഴിയോരതല്ല,മറിച്ച് എവിടെയോ അലഞ്ഞു തിരിയുകയാണ് മനസ്സ് എന്നത് മറ്റൊരു സത്യം...നിശബ്ദമായ ആ വഴികളെ,യാത്രകളെ..വീണ്ടും വീണ്ടും ഞാന്‍ ഇഷ്ടപെടുന്നു...
ഓരോ യാത്രയും ഒരായിരം ചിന്തകളെ എനിക്ക് സമ്മാനികാറുണ്ട്..ചിരി ഉണര്‍ത്തുന്ന,നനവ് പടര്‍ത്തുന്ന,പേരറിയാത്ത ഒരു തരി നൊമ്പരം പകരുന്ന ഒരുപാട് ചിന്തകള്‍...ഒത്തുചേരലിന്റെ വേര്‍പിരിയലിന്റെ അങ്ങനെ പലതിന്ടെയും...ഇന്നും പതിവ് തെറ്റിയില്ല...അലക്ഷ്യമായ മനസ്സ് ഇന്നും കൊണ്ട് തന്നു-ഒരായിരം നിറമുള്ള സ്വപ്‌നങ്ങള്‍...
എന്തെ എല്ലാം ഇങ്ങനെ? എന്ന് പലവട്ടം ചോദിച്ചു-ഉത്തരം ഇല്ലാത്ത ചോദ്യം..മനസ്സില്‍ നുരഞ്ഞു പൊന്തിയ ഇത്തരം ചോദ്യങ്ങള്‍ക്ക് പേര് അന്വേഷികുകയായിരുന്നു ഞാന്‍..ഒടുവില്‍ ചേര്‍ത്ത് വെക്കുനതിന്ടെയും,നഷ്ടപെടലിന്ടെയും കഥ തുടര്‍ന്നപോള്‍ ആരോ കാതില്‍ പറഞ്ഞു-വിധി എന്ന്..ആ വികൃതികള്‍ തുടര്‍കഥയായി പിന്നെയും..
മുറ്റത്ത് നട്ടു വളര്‍ത്തിയ പനിനീര്‍ ചെടിയില്‍ ആദ്യത്തെ മുകുളം...സൂര്യനെ നോക്കി കണ്ണ് ചിമ്മി ചിരിച്ചു കൊണ്ട് ചുവന്ന അധരങ്ങള്‍ ദലങ്ങളായി ഒരു കുഞ്ഞു പൂവ്.
അതിന്‍റെ നെറുകയില്‍ ഉമ്മ വച്ച് മഞ്ഞു കണത്തിന്റെ വരവേല്‍പ്പ്..ആ പൂവിനു വേണ്ടി കാത്തിരുന്ന എത്രയോ നിമിഷങ്ങള്‍..ആ പൂവ് എനിക്കിത്രമേല്‍ പ്രിയപെട്ടതാവാന്‍ കാരണമെന്ത്..?എന്തോ..?അറിയില്ല...അറിയാന്‍ ശ്രമിച്ചില്ല...
അതിന്‍റെ നെറുകയില്‍ ഉമ്മ വച്ച് മഞ്ഞു കണത്തിന്റെ വരവേല്‍പ്പ്..ആ പൂവിനു വേണ്ടി കാത്തിരുന്ന എത്രയോ നിമിഷങ്ങള്‍..ആ പൂവ് എനിക്കിത്രമേല്‍ പ്രിയപെട്ടതാവാന്‍ കാരണമെന്ത്..?എന്തോ..?അറിയില്ല...അറിയാന്‍ ശ്രമിച്ചില്ല...
നടുമുറ്റത്ത് തുളസിതറയോടു ചേര്‍ന്ന് സ്ഥാപിച്ച കല്‍വിളക്കില്‍ ദീപം നേര്‍ത്തു വരുന്നു...ഒരു ചെറിയ കാറ്റില്‍ അണയാവുന്ന നാളം..ജീവിതം പോലെ..മുകളില്‍ തിങ്ങി കൂടിയ കാര്‍മേഘം അണയാന്‍ പോകുന്ന തീജ്വാലയോടു യാത്ര പറയുകയാണോ?കാറ്റില്‍ ഇളകി ആടിയിട്ടും കെടാതെ പോരാടുന്ന ജ്വാല..കാര്‍മേഘ കൂട്ടത്തില്‍ ഒളിഞ്ഞും തെളിഞ്ഞും നോക്കി ചിരിക്കുന്ന ചന്ദ്രബിന്ദു..ദൂരെ..
മഴയും കാറ്റും എല്ലാം പ്രിയപെട്ടതാനെങ്കിലും അണയാന്‍ പോകുന്ന ദീപതിന്നോട് ഇന്നൊരു സ്നേഹം..മൌനമായി നില്‍കുന്ന തുളസി കതിരിനോട് ഒരു സഹതാപം..ചില നേരത്ത് മിണ്ടാന്‍ ആവാതെ പ്രതികരിക്കാന്‍ ആവാതെ പോകുനതും വേദന തന്നെ ആണ്.
അസ്തമന ശോഭയിലെ ചക്രവാകതിന്ടെ മൌനം...
അസ്തമന ശോഭയിലെ ചക്രവാകതിന്ടെ മൌനം...
മഴയെ കാത്തിരിക്കുന്ന വേഴാമ്പലിന്റെ മൌനം...
പകലിനെ വേര്‍പിരിയുന്ന സന്ധ്യതന്‍ മൌനം...
രാവിനോട് യാത്ര ചൊല്ലുന്ന രാകിളിയുടെ മൌനം...
ഇന്ന് ഞാനും മൌനത്തെ കൂട്ട് പിടിക്കുന്നു...കാത്തിരിപ്പിന്ടെ വേര്‍പിരിയലിന്റെ യാത്ര പറയലിന്റെ ...എന്തിന്റെയോ മൌനം....
മറ്റൊരു യാത്രയും അവസാനിച്ചിരിക്കുന്നു...സ്വപ്ന ജീവിതം മനോഹരമാകിയവര്‍ക്ക് നന്ദി..ഇനിയും എത്രെയോ യാത്രകള്‍...എത്രയോ ചിന്തകള്‍...കാത്തിരിക്കാം....