kaathirippu...

kaathirippu...

Friday, December 2, 2011

ജീവിതമേ... നന്ദി....

ലൈഫ്,...ജീവിതം  .... ഒരു ബ്ലാക്ക്‌ ആന്‍ഡ്‌ വൈറ്റ് കാന്‍വാസില്‍ കാണാമറയതിരുന്നു ആരോ വരച്ചു തീര്‍ക്കുന്ന രേഖ ചിത്രം.
രൂപം അറിയാതെ ഭാവം അറിയാതെ ഏതോ ചോദ്യത്തിനുള്ള ഉത്തരമാകാന്‍...അപ്രതീക്ഷിതമായ ഒരു നിറം പോലും ഭാവം മാറ്റുന്ന ചിത്രം...
ഓര്‍മകളില്‍ ഇടം കൊടുക്കാതെ മനസിന്‌ പുറത്തു നിര്‍ത്താന്‍ ശ്രമിച്ച ചില നിമിഷങ്ങള്‍...ഇന്ന് എന്നെ ഞെട്ടിച്ചു കൊണ്ട്,എന്നിലേക്ക്‌ വീണ്ടും..ഓര്‍മകളായി തന്നെ...ആ ഓര്‍മ്മകള്‍ വലിഞ്ഞു മുറുക്കിയപോള്‍ അഭയം തേടിയത് അക്ഷരങ്ങളിലാണ്‌..മനസ്സില്‍ ചിന്നിചിതറുന്ന വാക്കുകള്‍ അക്ഷരങ്ങളായില്ല...പൂര്‍ണവിരാമം...ഇല്ല പൂര്‍ണവിരാമങ്ങള്‍ ഇടയ്ക്കു തുടര്‍ച്ചയാവുന്നു..ഉത്തരം തേടാന്‍,ഉത്തരം നല്കാന്‍...!!!
   യാത്രകളില്‍ കൂട്ടിനെത്തുന്ന ചിന്തകള്‍കും ഇന്ന് നിറങ്ങളില്ല,വര്‍ണങ്ങള്‍ ഇല്ല...പഴയ മാധുര്യവും ഇല്ല...ഒരിക്കല്‍ കൂടി എല്ലാം അടുക്കി കൂട്ടണം...ചിതലരിച്ചവ കളയണം..പഴക്കം നോക്കി വേര്‍തിരിക്കണം..ഇനി ഒരിക്കല്‍ കൂടി മാത്രം..താളം തെറ്റി തുടങ്ങിയ സ്വരങ്ങള്‍ക്ക് വിട ചൊല്ലണം..കൈയില്‍ ഒതുങ്ങാത്ത മുദ്രകളെ മറക്കണം..ഒരിക്കല്‍ കൂടി എല്ലാം മനസ്സില്‍ നിറയട്ടെ...
                   വായിച്ചു മടക്കിയ പുസ്തകതാളിലെ വാക്യങ്ങള്‍ വീണ്ടും ഓര്‍മയില്‍..കഥാപാത്രങ്ങള്‍ വീണ്ടും മനസ്സില്‍..അജ്ഞാതനായ ഏതോ ഒരാള്‍ കുറിച്ചിട്ട അക്ഷരങ്ങള്‍...മരണത്തിന്റെ തണുത്ത ആവരണം പുല്‍കി തുടങ്ങിയ നായിക..വിധി തളച്ചിട്ട കിടക്ക വിട്ടു,മഞ്ഞില്‍ ഒഴുകി നീങ്ങാന്‍,മഴയില്‍ നനയാന്‍,ജീവിതത്തിന്റെ നിറകൂട്ടുകളില്‍ മുങ്ങി നിവരാന്‍ വെറുതെ കൊതിക്കുന്ന പാഴ്മനസ്സു...സ്നേഹിച്ചു കൊതി തീരാതെ അവളോട്‌ വിട പറയേണ്ടി വന്ന മറ്റൊരാള്‍...ജീവിതത്തിന്റെ അസ്തമന നേരത്തും അവളുടെ മനസ്സില്‍ നുരഞ്ഞു പൊങ്ങിയ വാക്കുകള്‍ക്കു കാതോര്‍ത്തു,അവളുടെ വൈകി പോയ ഭ്രാന്തന്‍ സ്വപ്നങ്ങളില്‍ കൂട്ടായി വേറെ ഒരാള്‍...ഈ ഒരു സായാഹ്നം ഒരികല്‍ കൂടി ആവര്‍തികില്ല എന്ന അവളുടെ തിരിച്ചറിവോടെ തിരശീല വീഴുന്ന ലേഖനം...മാസങ്ങള്‍ കഴിഞ്ഞിട്ട് മനസ്സില്‍ നിന്നും മായാതെ..ആ വരികള്‍,..മരണത്തിന്റെ ഫീല്‍...ആ സായാഹ്നം...
                       എന്റെ ജീവിതത്തില്‍ വന്നുപോയ ആരുടെയോ സാദൃശ്യം..ആരോ എന്റെ കാതില്‍ പറഞ്ഞ വാക്കുകള്‍..ആരുടെയോ കണ്ണില്‍ ഞാന്‍ കണ്ട ജീവിക്കാനുള്ള ആഗ്രഹം..ജീവിതത്തില്‍ വേനല്‍ മാറി ശിശിരം വരുമെന്ന പ്രതീക്ഷ...കാത്തിരുപ്പ്...ഒടുവില്‍ ശിശിരം വനെത്തും മുന്‍പ് നടനകന്ന കാല്പാടുകള്‍..തണുത്തുറഞ്ഞു മണ്ണിന്റെ ചൂടിലേക്ക് അമര്‍ന്നു...ഓര്‍മകളില്‍ വസന്തവും വേനലും വര്‍ഷവും ശിശിരവുമായി ഒളിമങ്ങാതെ ...ഓരോ സ്മരണയിലും ഒരു തുള്ളി കണീരിന്റെ കയ്പ്പുരസം മാത്രം..പിന്നെ ആ സായാഹ്നം ഇനി ഒരികലും ആവര്‍തികില്ല,എന്ന  തിരിച്ചറിവും....
                 വായിച്ചു മടകിയ മറ്റൊരു പുസ്തകതാളിലെ വരികള്‍ കൂടി ചേര്‍ക്കട്ടെ...പറിച്ചെറിയാന്‍ പറ്റാത്ത കുറെ അക്ഷരങ്ങള്‍,വാക്കുകള്‍,സ്വരങ്ങള്‍,മുദ്രകള്‍...പഴക്കം നോക്കി വേര്‍തിരികാന്‍ പറ്റാത്ത ആത്മബന്ധം..നിറങ്ങള്‍ മങ്ങിയാലും,വര്‍ണങ്ങള്‍ പൊഴിഞ്ഞാലും,മാധുര്യം മാഞ്ഞാലും,ചിതലരിചാലും,ഈ ചിന്തകള്‍ മരിക്കില്ല..
"നീ നല്‍കാന്‍ മടിച്ച പൂചെണ്ടുകള്‍ക്ക്...
എന്റെ വിളക്കില്‍ എരിയാത്ത ജ്വാലകള്‍ക്ക്..
എന്‍ മണ്ണില്‍ വീണോഴുകാത്ത മുകിലുകള്‍ക്കു...
എന്നില്‍ തളിര്കാതെ എന്നെ തഴുകാതെ 
എങ്ങോ മറഞ്ഞ ഉഷസന്ധ്യകള്‍...
ജീവിതമേ... നന്ദി...."

Tuesday, October 11, 2011

മൌനത്തിന്‍റെ കൈയൊപ്പ്‌...

മൌനത്തിന്‍റെ കൈയൊപ്പ്‌...
         വഴിയോര കാഴ്ചകള്‍ പോലും നനവ്‌ പടര്‍ത്തിയ മറ്റൊരു യാത്ര..വഴിയോരതല്ല,മറിച്ച് എവിടെയോ അലഞ്ഞു തിരിയുകയാണ് മനസ്സ് എന്നത് മറ്റൊരു സത്യം...നിശബ്ദമായ ആ വഴികളെ,യാത്രകളെ..വീണ്ടും വീണ്ടും ഞാന്‍ ഇഷ്ടപെടുന്നു...

         ഓരോ യാത്രയും ഒരായിരം ചിന്തകളെ എനിക്ക് സമ്മാനികാറുണ്ട്..ചിരി ഉണര്‍ത്തുന്ന,നനവ്‌ പടര്‍ത്തുന്ന,പേരറിയാത്ത  ഒരു തരി നൊമ്പരം പകരുന്ന ഒരുപാട് ചിന്തകള്‍...ഒത്തുചേരലിന്റെ വേര്‍പിരിയലിന്റെ അങ്ങനെ പലതിന്ടെയും...ഇന്നും പതിവ് തെറ്റിയില്ല...അലക്ഷ്യമായ മനസ്സ് ഇന്നും കൊണ്ട് തന്നു-ഒരായിരം നിറമുള്ള സ്വപ്‌നങ്ങള്‍...
          എന്തെ എല്ലാം ഇങ്ങനെ? എന്ന് പലവട്ടം ചോദിച്ചു-ഉത്തരം ഇല്ലാത്ത ചോദ്യം..മനസ്സില്‍ നുരഞ്ഞു പൊന്തിയ ഇത്തരം ചോദ്യങ്ങള്‍ക്ക് പേര് അന്വേഷികുകയായിരുന്നു ഞാന്‍..ഒടുവില്‍ ചേര്‍ത്ത് വെക്കുനതിന്ടെയും,നഷ്ടപെടലിന്ടെയും കഥ തുടര്‍ന്നപോള്‍ ആരോ കാതില്‍ പറഞ്ഞു-വിധി എന്ന്..ആ വികൃതികള്‍ തുടര്‍കഥയായി പിന്നെയും..
            മുറ്റത്ത്‌ നട്ടു വളര്‍ത്തിയ പനിനീര്‍ ചെടിയില്‍ ആദ്യത്തെ മുകുളം...സൂര്യനെ നോക്കി കണ്ണ് ചിമ്മി ചിരിച്ചു കൊണ്ട് ചുവന്ന അധരങ്ങള്‍ ദലങ്ങളായി ഒരു കുഞ്ഞു പൂവ്.

അതിന്‍റെ നെറുകയില്‍ ഉമ്മ വച്ച് മഞ്ഞു കണത്തിന്റെ വരവേല്‍പ്പ്..ആ പൂവിനു വേണ്ടി കാത്തിരുന്ന എത്രയോ നിമിഷങ്ങള്‍..ആ പൂവ് എനിക്കിത്രമേല്‍ പ്രിയപെട്ടതാവാന്‍ കാരണമെന്ത്..?എന്തോ..?അറിയില്ല...അറിയാന്‍ ശ്രമിച്ചില്ല...
            നടുമുറ്റത്ത്‌ തുളസിതറയോടു ചേര്‍ന്ന് സ്ഥാപിച്ച കല്‍വിളക്കില്‍ ദീപം നേര്‍ത്തു വരുന്നു...ഒരു ചെറിയ കാറ്റില്‍ അണയാവുന്ന നാളം..ജീവിതം പോലെ..മുകളില്‍ തിങ്ങി കൂടിയ കാര്‍മേഘം അണയാന്‍ പോകുന്ന തീജ്വാലയോടു യാത്ര പറയുകയാണോ?കാറ്റില്‍ ഇളകി ആടിയിട്ടും കെടാതെ പോരാടുന്ന ജ്വാല..കാര്‍മേഘ കൂട്ടത്തില്‍ ഒളിഞ്ഞും തെളിഞ്ഞും നോക്കി ചിരിക്കുന്ന ചന്ദ്രബിന്ദു..ദൂരെ..

           മഴയും കാറ്റും എല്ലാം പ്രിയപെട്ടതാനെങ്കിലും അണയാന്‍ പോകുന്ന ദീപതിന്നോട് ഇന്നൊരു സ്നേഹം..മൌനമായി നില്‍കുന്ന തുളസി കതിരിനോട് ഒരു സഹതാപം..ചില നേരത്ത് മിണ്ടാന്‍ ആവാതെ പ്രതികരിക്കാന്‍ ആവാതെ പോകുനതും വേദന തന്നെ ആണ്.
       അസ്തമന ശോഭയിലെ ചക്രവാകതിന്ടെ മൌനം...
       മഴയെ കാത്തിരിക്കുന്ന വേഴാമ്പലിന്റെ മൌനം...
       പകലിനെ വേര്‍പിരിയുന്ന സന്ധ്യതന്‍ മൌനം...
        രാവിനോട്‌ യാത്ര ചൊല്ലുന്ന രാകിളിയുടെ മൌനം... 
ഇന്ന് ഞാനും മൌനത്തെ കൂട്ട് പിടിക്കുന്നു...കാത്തിരിപ്പിന്ടെ വേര്‍പിരിയലിന്റെ യാത്ര പറയലിന്റെ ...എന്തിന്റെയോ മൌനം....

മറ്റൊരു യാത്രയും അവസാനിച്ചിരിക്കുന്നു...സ്വപ്ന ജീവിതം മനോഹരമാകിയവര്‍ക്ക് നന്ദി..ഇനിയും എത്രെയോ യാത്രകള്‍...എത്രയോ ചിന്തകള്‍...കാത്തിരിക്കാം....

Tuesday, September 6, 2011

പെയ്തൊഴിഞ്ഞ മഴയുടെ മര്‍മരങ്ങള്‍...





അതിര്‍വരമ്പുകള്‍ ഇല്ലാത്ത ആകാശത്തില്‍,കോടാനുകോടി നക്ഷത്രങ്ങള്‍ സാക്ഷിയായി,ഉതിച്ചുയര്‍ന്ന ചന്ദ്രകല അറിയാതെ ഏതോ രാക്കിളി എന്തോ പാടി..തന്‍റെ ഉള്ളില്‍ കുറിച്ചിട്ട പ്രിയ രഹസ്യമാവാം,പറയാന്‍ മടിച്ച പരിഭവമാവാം..അത് കേട്ട് നക്ഷത്രങ്ങള്‍ കണ്ണ് ചിമ്മി നിന്നിരിക്കാം,വിടരാന്‍ ഒരുങ്ങി നിന്ന പനിനീര്‍ പൂമൊട്ടുകള്‍ നിഗൂടമായി പുഞ്ചിരി തൂകിയിരികാം..മഞ്ഞു വീണ വഴിയിലുടെ ഒരിളം കാറ്റ് തഴുകി അകനിരിക്കാം..മൌനം പോലും വാജാലമായി മാറിയിരികാം... വഴിയുടെ അവസാനത്തില്‍ ചാന്ജാടുന്ന കാറ്റാടി മരങ്ങള്‍കപുറം...തുറനിട്ട ജാലകങ്ങള്‍ക്കു അരികില്‍ നിന്ന് അവളും സ്വപ്‌നങ്ങള്‍ കണ്ടിരികാം,നിറമുള്ള സ്വപ്‌നങ്ങള്‍...




രാവ് മറ്റൊരു പകലിനു വഴി മാറുമ്പോള്‍,രാക്കിളിയുടെ കാത്തിരിപ്പും നീളുന്നു,അവളുടെയും...സുര്യരശ്മികള്‍ വന്നു വിളിക്കുമ്പോള്‍,പൂമൊട്ടുകള്‍ പൂക്കളായി കണ്ണ് തുറകുന്നു..പുലര്‍മഞ്ഞു അവയുടെ നെറുകയില്‍ ചന്ദനം ചാര്‍ത്തുന്നു..അസ്തമന ശോഭയില്‍ അതേ സൂര്യന്‍ അവയെ തിരസ്കരികുന്നു..പിടകുന്ന ഹൃദയത്തോടെ അവ ഇതലട്ടു മിഴികള്‍ അടക്കുന്നു..തുടര്‍ച്ച..




ഹൃദയധലങ്ങളില്‍ കുറിച്ച് വച്ച അക്ഷരങ്ങളെ തിരഞ്ഞു രാവിലും രാക്കിളി പാടുന്നു..പൊഴിഞ്ഞു വീണ പൂവിന്റെ ഗദ്ഗടമാരിയാതെ,വീണ്ടും മൊട്ടുകള്‍ വിടരുന്നു,പിന്നെ ആരോരും അറിയാതെ സ്വയം ഉരുകി തീരുന്നു...സുഖമുള്ള നോവിന്റെ ശീല്കാരം മാത്രം.ഉത്തരം കിട്ടാത്ത സമസ്യായി,നിദ്ര കൈവിട്ട മിഴികളുമായി,അവളും...കാത്തിരിപ്പും..




കാലചക്രം ഇനിയും തിരിയും,വര്‍ഷവും,ശിശിരവും വസന്തവും വേനലും മാറി മാറി വരും..ഓര്‍മയില്‍ സൂക്ഷിക്കാന്‍ സ്വപ്നങ്ങളുടെ മയില്‍പീലികള്‍ മാത്രമാവും,ഈറനണിഞ്ഞ സ്വപ്‌നങ്ങള്‍-അതില്‍ ഒളിച്ചു വച്ച സ്നേഹത്തിന്‍റെ ഈരടികള്‍..ഇത്തിരി വേദനയുടെ കവിതകള്‍..സാന്ത്വനത്തിന്റെ സ്പര്‍ശങ്ങള്‍..പെയ്തൊഴിഞ്ഞ മഴയുടെ മര്‍മരങ്ങള്‍...ജന്മജന്മാന്തരങ്ങല്കും അപ്പുറം...




രാവും നക്ഷത്രങ്ങളാല്‍ അലങ്ക്രുതമാവും.. രാത്രിയിലും രാക്കിളി പാടും,വിടരാന്‍ ഒരുങ്ങിയ പൂമൊട്ടുകള്‍ ചിരിക്കും...അവള്‍ കാത്തിരിക്കും...!!!!

Friday, March 18, 2011

'നൊസ്റ്റാള്‍ജിയ..'

മറ്റൊരു സായംസന്ധ്യ കൂടി വിട വാങ്ങുന്നു...തന്‍റെ പ്രണയിനിയോട് യാത്ര ചൊല്ലി സൂര്യന്‍ അകലുന്നു...കാര്‍മേഖ പൊട്ടു തൊട്ടു,വശ്യമായ ഭംഗിയോടെ രാത്രി ഒരുങ്ങുന്നു,....കൂട്ടിനെത്തുന്ന ആയിരമായിരം ഓര്‍മകളെ വരവേല്‍കാന്‍....!!!




അകത്തളങ്ങളില്‍ തെളിയുന്ന ദീപത്തിനെ മറന്നു,തിരി താഴ്ത്തി മറയുന്ന സൂര്യനെ നോക്കിയിരുനത് എന്തിനു...?ആ കുങ്കുമ പൊട്ടിന്ടെ ഭംഗിയില്‍ പലതും വിസ്മരിച്ചു കുറെ നേരം.....മെല്ലെ ഒഴുകിയെത്തുന്ന കാറ്റിനും ഒരു സുഖം...നാളുകള്‍ക്കു ശേഷം വീട്ടിലേക്കു....;തനിച്ചിരിക്കാന്‍ ഒരുപാടു നേരം..ഒരുപാടു സ്ഥലം..!!മനം മടുപ്പിച്ച നഗര കാഴ്ചകളില്‍ നിന്നുമൊരു മോചനം...
                              
                                 കണ്ണടച്ച് തുറക്കും വേഗത്തില്‍ ഓടിയകലുന്ന ദിനരാത്രങ്ങള്‍...കലാലയങ്ങളില്‍ ഇത് വേര്‍പാടിന്റെ മാര്‍ച്ച്‌ മാസം...നനവ്‌ പടര്‍ത്തുന്ന ഓട്ടോഗ്രാഫുകളും യാത്രയയപ്പുകളും..പൊട്ടിച്ചിരികള്‍,
ഈറനണിഞ്ഞ പുന്ജിരികള്‍ക്ക്‌ വഴിമാറുന്നു....ഇതെല്ലാം വെറുതെ എന്ന് കാലം ഇവരേയും പഠിപ്പിക്കും...ചിതലെടുത്ത ഓട്ടോഗ്രാഫുകള്‍ക്ക് കാലം സാക്ഷിയാകും...
                                എങ്കിലും ഓര്‍ക്കാന്‍ സുഖമുള്ളതാണ്‌ ആ കാലം...മറ്റൊരു വിഷു കാലത്തിന്‍റെ ആര്‍പ്പുവിളികള്‍....കളിച്ചും കഥപറഞ്ഞും തീര്‍ത്ത വേനലവധികള്‍...അമ്പലമുറ്റത്തെ സ്ഥിരം പ്രദക്ഷിണ വീഥികള്‍...ബാല്യം കൌമാരത്തിന് വഴിമാറിയപോഴും മനസ്സില്‍ ചേര്‍ത്ത് വച്ചത്,വഴിയോരത്തെ പൂത്തുലഞ്ഞ കൊന്നപൂവിന്ടെ നൈര്‍മല്യമായിരുന്നു...വീട് വിട്ടു അകലെ പോയപോഴും,കാത്തിരുനത്‌ ഈ ദിവസങ്ങളിലെ തിരിച്ചു വരവിനയിരുന്നു.....


                                   ഇന്നും വീട്ടിലെകുള്ള യാത്രയില്‍ ഞാന്‍ ഓര്‍ത്തതും ഇതുതന്നെ ആയിരുന്നു...മറ്റൊരു വിഷുകാലം വന്നെത്തുന്നു..തിരക്കില്‍ നിന്നും രെക്ഷപെടാന്‍ ഒരു പാഴ്ശ്രമം...കുറച്ചു കാലത്തെ വിശ്രമം..പഴയ ഓര്‍മകളിലേക്ക് തിരിച്ചു പോകാന്‍ അറിയാതെ മനസ്സ് കൊതിക്കുന്നു...

മനസ്സില്‍ നിറഞ്ഞ ഉണങ്ങാത്ത മുറിവുകള്‍ക്ക്‌ സമാശ്വാസം കണ്ടെത്താന്‍ പതിവ് പോലെ എന്‍റെ പ്രിയ സുഹൃത്തിനൊരു കോള്‍...ജോലിയും തിരക്കും ടെന്‍ഷനും വിഷയമായിരുന്ന സ്ഥാനത്തു ഇന്ന് കുറെ സ്മരണകള്‍...അതാവാം വറ്റിവരണ്ട പുഴ പോലെ ഞങ്ങളുടെ സംഭാഷണം വഴിമുട്ടിയത്....എന്‍റെ ഓരോ വാക്കുകള്‍ക്കും,പരിഭവങ്ങള്‍ക്കും മറുപടിയായി കിട്ടിയത് ചിരി മാത്രം...ഒടുവില്‍ എല്ലാത്തിന്നും ഉത്തരമായി കണ്ടെത്തിയ മറുപടി-'നിന്‍റെ ആര്‍ക്കും വേണ്ടാത്ത നൊസ്റ്റാള്‍ജിയ....'
           "നിന്‍റെ വിലപിടിപ്പുള്ള സമയം നഷ്ടപെടുത്തിയത്തിനു മാപ്പ്..;നീ ചിരിച്ചു തള്ളിയ ആ നൊസ്റ്റാള്‍ജിയ എനിക്ക് പ്രിയപെട്ടതാണ്..ഒരുപക്ഷെ നിന്നേകാളും...."ഇന്നലകള്‍ നാളെയുടെ വലിയ ദുഖമാകുന്നു എന്ന്‌ കാലം വീണ്ടും ഓര്‍മപെടുത്തുന്നു...മറക്കാന്‍ കഴിയില്ല ഇന്നലകളിലെ ഒന്നും.....
             .

 

Saturday, February 5, 2011

തര്‍പ്പണം...

ഒരു ബലി തര്‍പണത്തിന്റെ ഓര്‍മകളുമായി,പിടയുന്ന ഹൃദയവുമായി ഒരു യാത്ര....
                 നിളാ നദിയുടെ ഒഴുക്കിലേക്ക്‌....,മുങ്ങി നിവര്‍ന്നു കൈകൂപ്പുമ്പോള്‍,ഈറനണിഞ്ഞ കണ്ണ്കല്കിടയിലുടെ ഒഴുകിയകലുന്നു കുറെ മന്കുടങ്ങളും,ചാരവും....പിന്നെ മടങ്ങി വരാത്ത സ്വപ്നങ്ങളും...ഓരോ രാത്രിയും വേര്‍പാടിന്റെ നിലവിളികള്‍ക്കു കാതോര്കുന്നു...ഓരോ പകലും ജപങ്ങള്‍ക്കും,തര്‍പണതിനുമായി വഴിമാറുന്നു.....
                  തൊടിയിലെ വന്മരങ്ങള്‍ കടപുഴകുമ്പോഴും,കത്തി ചാംബലാകുമ്പോഴും,അതോടൊപ്പം ഉയര്‍ന്നു കേള്‍കാമായിരുന്നു അവ്യക്തമായ  നിശ്വാസങ്ങളും..ഘധ്ഘധങ്ങളും...!!ഒടുവില്‍ വര്‍ഷങ്ങള്‍ മാറി മറയുമ്പോള്‍ മറവിയുടെ മടിത്തട്ടിലേക്ക് ഈ ദിനവും വലിചെരിയപെടുന്നു....ജീവിതത്തിന്‍റെ മധുര സ്വപ്നങ്ങള്‍ക്ക് മേല്‍ നിഴല്‍ പുതയ്ക്കുന്ന വിടപറയല്‍....!!!
                  ചിതയായി ജ്വലിക്കുന്ന ഓര്‍മകളില്‍,കത്തി പടരുന്ന ആ തീ നാലങ്ങളിലേക്ക്....അകന്നു പോയ സൌഹൃധങ്ങളെയും,ബന്ധങ്ങളെയും,സമര്‍പിക്കട്ടെ...സന്ധ്യയുടെ ശോണിമയില്‍ ഒറ്റക്കിരിക്കുമ്പോള്‍,എനിക്ക് കേള്‍ക്കാം....          സുഹൃതുന്ടെ അകലുന്ന കാലൊച്ചകള്‍....ഒടുവില്‍ മറ്റാരുടെയോ ഓര്‍മകളില്‍  കത്തി തീരുന്ന ആ ചിതയില്‍ ഞാനും ആരോരും അറിയാതെ വെന്തോടുങ്ങട്ടെ....