അതിര്‍വരമ്പുകള്‍ ഇല്ലാത്ത ആകാശത്തില്‍,കോടാനുകോടി നക്ഷത്രങ്ങള്‍ സാക്ഷിയായി,ഉതിച്ചുയര്‍ന്ന ചന്ദ്രകല അറിയാതെ ഏതോ രാക്കിളി എന്തോ പാടി..തന്റെ ഉള്ളില്‍ കുറിച്ചിട്ട പ്രിയ രഹസ്യമാവാം,പറയാന്‍ മടിച്ച പരിഭവമാവാം..അത് കേട്ട് നക്ഷത്രങ്ങള്‍ കണ്ണ് ചിമ്മി നിന്നിരിക്കാം,വിടരാന്‍ ഒരുങ്ങി നിന്ന പനിനീര് പൂമൊട്ടുകള്‍ നിഗൂടമായി പുഞ്ചിരി തൂകിയിരികാം..മഞ്ഞു വീണ വഴിയിലുടെ ഒരിളം കാറ്റ് തഴുകി അകനിരിക്കാം..മൌനം പോലും വാജാലമായി മാറിയിരികാം...ആ വഴിയുടെ അവസാനത്തില്‍ ചാന്ജാടുന്ന കാറ്റാടി മരങ്ങള്കപുറം...തുറനിട്ട ജാലകങ്ങള്‍ക്കു അരികില്‍ നിന്ന് അവളും സ്വപ്നങ്ങള്‍ കണ്ടിരികാം,നിറമുള്ള സ്വപ്നങ്ങള്‍...
ഈ രാവ് മറ്റൊരു പകലിനു വഴി മാറുമ്പോള്‍,രാക്കിളിയുടെ കാത്തിരിപ്പും നീളുന്നു,അവളുടെയും...സുര്യരശ്മികള്‍ വന്നു വിളിക്കുമ്പോള്‍,പൂമൊട്ടുകള്‍ പൂക്കളായി കണ്ണ് തുറകുന്നു..പുലര്മഞ്ഞു അവയുടെ നെറുകയില്‍ ചന്ദനം ചാര്‍ത്തുന്നു..അസ്തമന ശോഭയില്‍ അതേ സൂര്യന് അവയെ തിരസ്കരികുന്നു..പിടകുന്ന ഹൃദയത്തോടെ അവ ഇതലട്ടു മിഴികള്‍ അടക്കുന്നു..തുടര്‍ച്ച..
ആ ഹൃദയധലങ്ങളില് കുറിച്ച് വച്ച അക്ഷരങ്ങളെ തിരഞ്ഞു ആ രാവിലും രാക്കിളി പാടുന്നു..പൊഴിഞ്ഞു വീണ പൂവിന്റെ ഗദ്ഗടമാരിയാതെ,വീണ്ടും മൊട്ടുകള്‍ വിടരുന്നു,പിന്നെ ആരോരും അറിയാതെ സ്വയം ഉരുകി തീരുന്നു...സുഖമുള്ള നോവിന്റെ ശീല്കാരം മാത്രം.ഉത്തരം കിട്ടാത്ത സമസ്യായി,നിദ്ര കൈവിട്ട മിഴികളുമായി,അവളും...കാത്തിരിപ്പും..
കാലചക്രം ഇനിയും തിരിയും,വര്‍ഷവും,ശിശിരവും വസന്തവും വേനലും മാറി മാറി വരും..ഓര്‍മയില്‍ സൂക്ഷിക്കാന്‍ സ്വപ്നങ്ങളുടെ മയില്പീലികള് മാത്രമാവും,ഈറനണിഞ്ഞ സ്വപ്നങ്ങള്‍-അതില്‍ ഒളിച്ചു വച്ച സ്നേഹത്തിന്റെ ഈരടികള്‍..ഇത്തിരി വേദനയുടെ കവിതകള്‍..സാന്ത്വനത്തിന്റെ സ്പര്ശങ്ങള്..പെയ്തൊഴിഞ്ഞ മഴയുടെ മര്മരങ്ങള്...ജന്മജന്മാന്തരങ്ങല്കും അപ്പുറം...
ഈ രാവും നക്ഷത്രങ്ങളാല്‍ അലങ്ക്രുതമാവും..ഈ രാത്രിയിലും രാക്കിളി പാടും,വിടരാന്‍ ഒരുങ്ങിയ പൂമൊട്ടുകള്‍ ചിരിക്കും...അവള് കാത്തിരിക്കും...!!!!
നമ്മുടെ നാട്ടുകാരി ആണല്ലോ.... ആശംസകൾ... 👍👍
ReplyDeleteTop 10 new slots to play in 2021 (online, live and virtual) - DRM
ReplyDeleteThe best slots in 2021. The best slots 부천 출장안마 in 2021. The best slots in 2021. The best slots 안산 출장안마 in 2021. 경상남도 출장샵 The 경상북도 출장안마 best slots in 2021. The best slots in 2021. The best slots in 동해 출장샵 2021. The best slots in 2021.